കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് അറസ്റ്റില്‍ ആയ സംഭവത്തില്‍ പ്രതികരണവുമായ് മലയാള സിനിമയിലെ നായകന്മാരും നായികമാരും സംവിധായകരും നിര്‍മ്മാതാക്കളും ആദ്യ ദിവസം മുതല്‍ എത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് നടി മംമ്ത മോഹന്‍ദാസും രംഗത്ത് എത്തിയിരിക്കുകയാണ്
നാല് ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്നതാണ് ഇങ്ങനെയൊക്കെയായി തീര്‍ന്നത്. ഇപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ മലയാള സിനിമ മേഖലയ്ക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്, ഇത് സിനിമയെ ദോഷമായി ബാധിക്കുമെന്നും മംമത മോഹന്‍ദാസ് പറയുന്നു.
വനിതാ സംഘടന തുടങ്ങിയത് അത് ആവശ്യമുള്ളവരാണെന്നും താന്‍ അതില്‍ അംഗമല്ലെന്നും മംമ്ത കൂട്ടി ചേര്‍ത്തു.
ആക്രമണത്തിന് ഇരയായ നടിയ്ക്ക് ഒപ്പവും നടന് ദിലീപിന് ഒപ്പവും സിനിമകള്‍ ചെയ്തിട്ടുള്ളയാളാണ് മംമത മോഹന്‍ദാസ്. ദിലീപിനൊപ്പം അവസാനമായി അഭിനയിച്ച മൈ ബോസ്, ടൂ കണ്ട്രീസ് എന്നീ സിനിമകള്‍ ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റുകളും ആയിരുന്നു.
അതേ സമയം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കസ്റ്റഡി കാലാവധി കഴിയുന്നത് വരെ മാറ്റി വെക്കുകയാണെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.