മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് തെസ്നി ഖാൻ. മിമിക്രിയിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും ശ്രദ്ധേയയായ ഈ നടി ഒട്ടേറെ സിനിമകളിലും രസകരമായ ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട ഹാസ്യ നടിമാരിൽ ഒരാളാണ് ഇന്ന് തെസ്നി ഖാൻ. തനിക്കു സ്വന്തമായി ഒരു വീട് ഇല്ലായിരുന്നു എന്നും, തന്റെ വാപ്പ ആഗ്രഹിച്ചത് പോലെ തമ്മനത്തു സ്വന്തമായി ഒരു വീട് വാങ്ങാൻ തനിക്കു പ്രചോദനം ആയതു മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വാക്കുകൾ ആണെന്നും തെസ്നി ഖാൻ പറയുന്നു. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുമ്പോൾ ആണ് മമ്മൂട്ടി ഈ കാര്യം തന്നോട് ചോദിച്ചത് എന്നും തെസ്നി ഓർത്തെടുക്കുന്നു.
എത്രയും വേഗം വാടക വീട് ഉപേക്ഷിച്ചു സ്വന്തമായി ഒരു വീട് വാങ്ങിക്കാനും , ഇനിയെങ്കിലും തനിക്കു വേണ്ടി ജീവിക്കാനുമാണ് മമ്മൂക്ക ഉപദേശിച്ചത് എന്ന് തെസ്നി പറയുന്നു. അതിനു മുൻപും കവിയൂർ പൊന്നമ്മ, കുളപ്പുള്ളി ലീല തുടങ്ങി ഒരുപാട് പേര് ഇത് പറഞ്ഞിട്ടുണ്ട് എങ്കിലും മമ്മൂക്ക അത് പറഞ്ഞപ്പോൾ തനിക്കതു വലിയ ഒരു പ്രചോദനവും ആത്മ വിശ്വാസവും നൽകിയെന്ന് തെസ്നി ഖാൻ പറയുന്നു. തെസ്നി ഖാൻ തമ്മനത്തു വാങ്ങിയ വീടിനു പേര് നൽകിയതും മമ്മൂട്ടി ആണ്. ആഷിയാന എന്നാണ് തെസ്നി ഖാന്റെ വീടിനു മമ്മൂട്ടി നൽകിയ പേര്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തെസ്നി ഖാൻ ഈ കാര്യം തുറന്നു പറഞ്ഞത്. ഇന്നലെ റിലീസ് ചെയ്ത ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീലിലും തെസ്നി ഖാൻ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.