[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പണ്ട് പറഞ്ഞതിൽ പകുതിയും തള്ള്; വെളിപ്പെടുത്തലുമായി കാളിദാസ് ജയറാം..!

പൂമരം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷമാണ് നായകനായി മലയാളത്തിൽ അരങ്ങേറിയത് എങ്കിലും ബാല താരം എന്ന നിലയിൽ മലയാള ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം വരെ നേടിയ നടനാണ് പ്രശസ്ത  താരം ജയറാമിന്റെ മകനായ കാളിദാസ് ജയറാം. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ഈ യുവ നടൻ മലയാളത്തിൽ സജീവവുമാണ്. ഇന്ന് റിലീസ് ചെയ്ത ജീത്തു ജോസെഫ് ചിത്രം മിസ്റ്റർ ആൻഡ് മിസ് റൗഡി, അടുത്തയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് എന്നിവയാണ് കാളിദാസിന്റെ പുതിയ ചിത്രങ്ങൾ. ഇത് കൂടാതെ ഹാപ്പി സർദാർ എന്നൊരു ചിത്രവും കാളിദാസ് ജയറാം കമ്മിറ്റ് ചെയ്തു കഴിഞ്ഞു. ഈ അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ കാളിദാസ് ജയറാം നടത്തിയ രസകരമായ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ഒരു ഫേസ്ബുക് സിനിമ ഗ്രൂപ്പ് നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളായിരുന്നു സദസില്‍ ഇരുന്ന ഒരാള്‍ കാളിദാസിനോട് ഒരു ചോദ്യം ചോദിച്ചത്. ചെറുപ്പത്തില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ അന്ന് വേദിയിൽ വെച്ച് കാളിദാസ് പറഞ്ഞ കാര്യങ്ങൾ ശെരിക്കും തോന്നിയിട്ട് പറഞ്ഞതാണോ അതോ കാണാപാഠം പഠിച്ചു പറഞ്ഞതാണോ എന്നാണ് അയാൾ ചോദിച്ചത്. അന്ന് കണ്ണനൊപ്പം ബാലതാരമായി തിളങ്ങിയ അശ്വിന്‍ എന്ന കുട്ടിയാണ് കാളിദാസിനോട് വേദിയിൽ വെച്ച് ചോദ്യം ചോദിച്ചത്. അവാര്‍ഡ് തുക കൊണ്ട് എന്തു ചെയ്യുമെന്നായിരുന്നു അന്ന് അശ്വിൻ കാളിദാസിനോട് ചോദിച്ചത്. കുറച്ചു പണം എടുത്ത് ഭൂമിക്കുലുക്കത്തില്‍പെട്ടവര്‍ക്ക് സഹായ ധനമായി നല്‍കുമെന്ന് ആണ് അന്ന് കാളിദാസ് പറഞ്ഞത്. എന്നാൽ അന്ന് പറഞ്ഞതിൽ പകുതി തള്ളും ബാക്കി പകുതി കാണാപാഠം പഠിച്ചു പറഞ്ഞതുമാണ് എന്നാണ് കാളിദാസ് ഇപ്പോൾ വെളിപ്പെടുത്തിയത്. ഏതായാലും കാളിദാസ് അന്ന് അശ്വിന്റെ ചോദ്യത്തിന് ഉത്തരം പറയുന്ന വീഡിയോയും ഇപ്പോൾ വൈറൽ ആവുകയാണ്. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.