മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുൾ രചിച്ച ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കുന്നതെന്നാണ് സൂചന. പൂജ റിലീസായി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക്, മേക്കിങ് വീഡിയോ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് മമ്മൂട്ടി. തല മുഴുവൻ മൂടി, കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിലുള്ള ഒരു ലുക്കിലാണ് മമ്മൂട്ടി ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോയും പിന്നീട് പുറത്തു വന്നു ട്രെൻഡിങ്ങായി മാറിയിരുന്നു. പുതിയ പോസ്റ്ററിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്ക് കൂടുതൽ വ്യക്‌തമാവുന്ന തരത്തിലാണ് കാണാൻ സാധിക്കുക. ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും പുറത്തു വരുന്നത്.
തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. കേരളത്തിലും ഗൾഫിലുമായി പൂർത്തിയായ ഈ ചിത്രത്തിന് നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചത്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ചയാളാണ് റോഷാക്കിന്റെ സംവിധായകൻ നിസാം ബഷീർ.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.