മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിവിൻ പോളി ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റത്തിനാണ് നിവിൻ പോളി തയ്യാറായത്. ഇതിനു വേണ്ടി ശരീരഭാരം വർധിപ്പിച്ച നിവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. എറണാകുളം സരിത തിയേറ്റർ കോംപ്ലക്സിൽ നടന്ന ഗംഭീര ചടങ്ങിലാണ് ഇതിന്റെ ടീസർ ലോഞ്ച് ചെയ്തത്. നേരത്തെ ഇതിന്റെ ഒരു മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു ഗംഭീര സോഷ്യൽ പൊളിറ്റിക്കൽ മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തരുന്നത്.
ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലനാണ്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരുമഭിനയിച്ച ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായാണ് പുറത്തു വരാൻ പോകുന്നത്. ഒക്ടോബർ 21 നാണു ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ് പടവെട്ടിനു വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.