വളരെ സർപ്രൈസിങ് ആയി ഒരു മാസ്സ് എൻട്രി തന്നെ നടത്തി പ്രശസ്ത നടി ആശാ ശരത്തിനെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു ഗൃഹ പ്രവേശ ചടങ്ങിൽ ആണ് മമ്മൂട്ടി എത്തിച്ചേർന്നതും അവിടെയുള്ളവർക്കു ഒരു ഗംഭീര സർപ്രൈസ് നൽകിയതും . ബാലഗോകുലം എന്ന പേരിട്ട ആ വീട് പ്രശസ്ത നടി ആശ ശരത്തിന്റെ സ്വപ്ന സാഫല്യം ആണ്. ആ വീട്ടിലേക്കുള്ള ഗൃഹ പ്രവേശന ചടങ്ങു കുടുംബാംഗങ്ങൾക്കൊപ്പം ആശാ ശരത് ആഘോഷിക്കവേയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചടങ്ങിലേക്കുള്ള എൻട്രി. എന്തായാലും ഈ വീട് കേറി താമസം ഒരിക്കലും മറക്കാത്ത ഒരു ചടങ്ങും ഈ ദിവസം ഏറ്റവും മനോഹരവുമാക്കി തീർത്തതിന് മമ്മൂട്ടിയോട് നന്ദി പറയുകയാണ് ആശ ശരത്.
ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസെഫ് ചിത്രത്തിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടിയാണ് ആശ ശരത്. അതിനു ശേഷം മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം തന്നെ ഒട്ടേറെ ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു. വർഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഗംഭീര പ്രകടനമാണ് ആശ ശരത് കാഴ്ച വെച്ചത്. അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും ആശ ശരത് മമ്മൂട്ടിയുടെ നായികാ വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിനൊപ്പം ദൃശ്യം, കര്മയോദ്ധ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. 1971 ബീയോണ്ട് ബോർഡേഴ്സ്, ഡ്രാമ എന്നീ ചിത്രങ്ങളിലും ആശ ശരത് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ എത്തിയ മോഹൻലാൽ- രഞ്ജിത് ചിത്രമായ ഡ്രാമയാണ് ആശ ശരത്തിന്റെ ഏറ്റവും ഒടുവിലത്തെ റിലീസ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.