മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ വിജയകരമായ നാലാം വാരത്തിലേക്ക്. നവംബർ 23 വ്യാഴാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരും നിരൂപകരും ഏറ്റെടുക്കുകയും വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പ്രമേയത്തിന്റെ ശ്കതിയും പ്രസക്തിയും കൊണ്ടും, മമ്മൂട്ടി, ജ്യോതിക, സുധി കോഴിക്കോട് എന്നിവരുടെ അഭിനയ മികവ് കൊണ്ടുംശ്രദ്ധ നേടിയ കാതൽ, ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിൽ നിന്ന് പത്ത് കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി 14 കോടിയോളവും നേടി. ഈ വർഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ഹിറ്റാണ് കാതൽ. റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് ആണ് ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ വിജയം. കാതൽ എന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിയ്ക്കുന്നത് ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസ് ആണ്.
ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക്, റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന കാതൽ രചിച്ചിരിക്കുന്നത് ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന കാതലിൽ അദ്ദേഹത്തിന്റെ ഭാര്യാ കഥാപാത്രമായി ഓമന എന്ന പേരിലാണ് ജ്യോതിക അഭിനയിച്ചിരിക്കുന്നത്. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സാലു കെ തോമസും സംഗീതമൊരുക്കിയത് മാത്യൂസ് പുളിക്കനുമാണ്
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.