[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രേക്ഷക ശ്രദ്ധ നേടി വീണ്ടുമൊരു ട്രൈലെർ; ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ട്രൈലെർ കാണാം

മലയാളത്തിലെ പ്രശസ്ത നടനും നിർമാതാവുമായ ആലപ്പി അഷറഫ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’. ഇപ്പോഴിതാ ഈ  ചിത്രത്തിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ നിഹാലും ഗോപികാ ഗിരീഷുമാണ് നായകനും നായികയുമായി അഭിനയിച്ചിരിക്കുന്നത്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.

വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ടൈറ്റസ് ആറ്റിങ്ങൽ, ഗാനങ്ങൾ ഒരുക്കിയത് അഫ്സൽ യൂസഫ്, കെ. ജെ. ആൻ്റണി, ടി. എസ്. ജയരാജ്, കാമറ ചലിപ്പിച്ചത് ബി.ടി.മണി, എഡിറ്റിംഗ് നിർവഹിച്ചത് എൽ. ഭൂമിനാഥൻ എന്നിവരാണ്. യേശുദാസ്, ശ്രേയാ ഘോഷാൽ, നജീബ് അർഷാദ്, ശ്വേതാ മോഹൻ. എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്  സുനിൽ ശ്രീധരൻ ആണ്. കൃപാ ഫിലിംസ് സൊല്യൂഷൻസ് കെ. മൂവീസ്സിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. മോഹൻലാൽ നായകനായ എന്നിഷ്ടം നിന്നിഷ്ടം പോലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ആലപ്പി അഷ്‌റഫ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.