മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഈ വിഷുക്കാലത്തു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മധുര രാജ, വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിച്ച ചിത്രമാണ്. ഈ ചിത്രം ആകെ മൊത്തം നൂറു കോടി രൂപയുടെ ബിസിനസ്സ് നടത്തി എന്ന് കുറച്ചു ദിവസം മുൻപാണ് നിർമ്മാതാവ് നെൽസൺ ഐപ്പ് അറിയിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറു കോടി ചിത്രമാണ് മധുര രാജ. ഇപ്പോൾ ഈ വിവരം തമിഴ്, തെലുഗ്, കന്നഡ ദിനപത്രങ്ങളും വാർത്ത ആയിരിക്കുകയാണ്. പ്രമുഖ തമിഴ് ദിന പത്രം ദിനമലർ ഇത് വാർത്തയാക്കിയിരുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ മാസ്സ് മസാല ചിത്രത്തിൽ തമിഴ് നടൻ ജയ്, തെലുഗ് നടൻ ജഗപതി ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മഹിമ നമ്പ്യാർ, അനുശ്രീ, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, സലിം കുമാർ, വിജയ രാഘവൻ, വിനയ പ്രസാദ്, ബിജു കുട്ടൻ, നോബി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
അഞ്ചു മലയാള ചിത്രങ്ങളാണ് 100 കോടി കളക്ഷൻ ക്ലബ്ബിൽ ഉള്ളത് മലയാള സിനിമയിൽ നൂറു കോടി കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങളും നൂറു കോടി ബിസിനസ്സ് ആയി നേടിയ മൂന്നു ചിത്രങ്ങളും ആണുള്ളത്. പുലി മുരുകൻ, ലൂസിഫർ , മധുര രാജ , കായംകുളം കൊച്ചുണ്ണി ,ഒടിയൻ എന്നിവയാണ് മലയാള സിനിമയിൽ 100 കോടി ക്ലബ്ബിൽ ഉള്ള അഭിമാന ചിത്രങ്ങൾ
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.