മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ഇപ്പോൾ ചിത്രീകരണം തുടരുകയാണ്. ഫെബ്രുവരി പകുതി വരെ ഈ സിനിമയുടെ ചിത്രീകരണം നീളും എന്നാണ് അറിയാൻ സാധിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്തു മയക്കം എന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണു മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. സിബിഐ ഓഫീസറുടെ ഗെറ്റപ്പിൽ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്ന് പുറത്തു വന്നിരുന്നു എങ്കിലും, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ്.
നേരത്തെ ഉള്ള സിബിഐ ചിത്രങ്ങളിൽ നിന്ന് വ്യത്യാസമുള്ള ഒരു ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ കാണപ്പെടുന്നത്. ഏതായാലും ഈ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മേൽപ്പറഞ്ഞ നടന്മാരെ കൂടാതെ സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത് എന്നും ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഞെട്ടിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിന്റേത് എന്നും രചയിതാവ് എസ് എൻ സ്വാമി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്.
ഫോട്ടോ കടപ്പാട്; ട്വിറ്റർ
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.