[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്ന് ഉപേക്ഷിക്കപ്പെട്ട മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; കാരണം വെളിപ്പെടുത്തി നിർമ്മാതാവ്..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച നൻപകൽ നേരത്തു മയക്കം എന്ന ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്. മമ്മൂട്ടി ഒരു കള്ളനായി ആണ് ഇതിൽ അഭിനയിക്കുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രം പഴനിയിൽ ആണ് ഷൂട്ട് ചെയ്തത്. എന്നാൽ ഇപ്പോഴിതാ, നേരത്തെ മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ താൻ പ്ലാൻ ചെയ്ത ചിത്രങ്ങൾ നടക്കാതെ പോയി എന്നും അതിനുള്ള കാരണം എന്തെന്നും വ്യക്തമാക്കുകയാണ് നിർമ്മാതാവ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൌസ് എന്ന നിർമ്മാണ സ്ഥാപനത്തിലെ പഴയ പാർട്ണർ കൂടി ആയിരുന്നു സാന്ദ്ര തോമസ്.

ആദ്യം മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പ്ലാൻ ചെയ്തത് ഓ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു എന്നും, പക്ഷെ അതിന്റെ റൈറ്റ്സ് കിട്ടാതെ വന്നപ്പോൾ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്നും സാന്ദ്ര പറയുന്നു. അതിനു ശേഷം പ്ലാൻ ചെയ്തത് ആന്റി ക്രൈസ്റ്റ് എന്ന ഒരു ചിത്രമായിരുന്നു എന്നും മമ്മൂട്ടി ജൂഡോ ഒക്കെ ചെയ്യുന്ന, മധ്യവയസ്കനായ ഒരു പള്ളീലച്ചൻ ആയിട്ടായിരുന്നു ആ ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നത് എന്നും സാന്ദ്ര പറഞ്ഞു. പക്ഷെ വളരെ നെഗറ്റീവ് ആയ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു പ്രമേയമായിരുന്നു അതിലെന്നതു കൊണ്ട് തന്നെ തനിക്കു അത് ചെയ്യാൻ ആഗ്രഹമേ ഉണ്ടായില്ല എന്നും, അങ്ങനെ ആണ് ആ ചിത്രവും ഉപേക്ഷിക്കപെട്ടതു എന്നും സാന്ദ്ര വെളിപ്പെടുത്തി. പക്ഷെ അത് നടന്നിരുന്നു എങ്കിൽ മികച്ചൊരു തീയേറ്റർ അനുഭവം ആവാൻ സാധ്യത ഉള്ള ചിത്രമായിരുന്നു അതെന്നും ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

5 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.