മലയാള സിനിമയിൽ സഖാക്കന്മാരായി ഒരുപാട് നടമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സഖാവ് അലക്സ് എന്ന ശ്കതമായ കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്ന പരോൾ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത പരോൾ മമ്മൂട്ടിയുടെ സമ്മർ റിലീസ് ആയി മാർച്ച് 30 നു എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സഖാവ് അലക്സ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ കരിയറിലെ മറ്റൊരു മികച്ച പ്രകടനം നമ്മുക്ക് മുന്നിൽ എത്തിക്കും എന്നാണ് പ്രതീക്ഷ.
ഈ ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും മികച്ച ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നേടിയെടുക്കുന്നത്. പുതിയതായി വന്ന പോസ്റ്ററുകളും സഖാവ് അലക്സിന്റെ തീപ്പൊരി വേഷത്തെ കൂടുതലായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിൽ ഉള്ളവയാണ്.
സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മിയ ജോർജ്, ഇനിയ എന്നിവർ നായികമാർ ആയി എത്തുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, , ഇർഷാദ്, സിജോയ് വർഗീസ് എന്നിവരും അഭിനയിക്കുന്നു. ഇനിയ മമ്മൂട്ടിയുടെ ഭാര്യ ആയും മിയ മമ്മൂട്ടിയുടെ സഹോദരി ആയുമാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മമ്മൂട്ടി ഒരു ജയിൽ പുള്ളി ആയും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുകൂടി പുറത്തു വന്നതോടെ, ന്യൂ ഡൽഹി പോലത്തെ ഒരു ക്ലാസ് ആൻഡ് മാസ്സ് ചിത്രമായിരിക്കുമോ പരോൾ എന്നറിയാനാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.