മമ്മൂട്ടി നായകനായ തെലുങ്കു ചിത്രമായ യാത്ര ഈ വരുന്ന വെള്ളിയാഴ്ച ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. തെലുങ്കിൽ കൂടാതെ മലയാളം ഡബ്ബിങ് വേർഷനും ഈ ചിത്രത്തിന്റേതായി റിലീസ് ചെയ്യുന്നുണ്ട്. ഇതിന്റെ മലയാളം ട്രൈലെർ ലോഞ്ച് രണ്ടു ദിവസം മുൻപേ കന്നഡ സൂപ്പർ സ്റ്റാർ യാഷ് ആണ് എറണാകുളം ലുലുവിൽ വെച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചത്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത്. തെലുങ്കു ഡബ്ബ് ചെയ്യാൻ താൻ ഏറെ കഷ്ടപ്പെട്ടു എന്നും , ഏറെ പാടുപെട്ടു പഠിച്ചാണ് താൻ തെലുങ്കു ഭാഷ ഡബ്ബ് ചെയ്തത് എന്നും മമ്മൂട്ടി പറയുന്നു.
അതുകൊണ്ടു തന്നെ മലയാളത്തിനൊപ്പം ഒരു തവണ എങ്കിലും യാത്രയുടെ തെലുങ്കു വേർഷനും കാണണം എന്ന് പ്രേക്ഷകരോട് അപേക്ഷിച്ചിരിക്കുകയാണ് മെഗാ സ്റ്റാർ. മഹി വി രാഘവ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി ആയ വൈസ് എസ് രാജശേഖര റെഡ്ഢിയുടെ ബയോപിക് ആണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക സംഭവമായ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം വികസിക്കുന്നത് എന്നാണ് സൂചന. മമ്മൂട്ടിയോടൊപ്പം സുഹാസിനി, ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ടീസർ, ട്രൈലെർ, പ്രോമോ വീഡിയോകൾ എന്നിവ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അതിലെ മമ്മൂട്ടിയുടെ തെലുങ്ക് ഡബ്ബിങ്ങിനും ഏറെ പ്രേക്ഷക പ്രശംസ കിട്ടി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.