[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വീണ്ടും ഒമർ ലുലു ചിത്രത്തിൽ അഭിനയിക്കുമോ? ഒരു അഡാർ ലൗ നായിക തുറന്നു പറയുന്നു..!

ഈ വരുന്ന ഫെബ്രുവരി പതിനാലിന്, ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു ചിത്രം കൂടി അന്ന് റിലീസ് ചെയ്യുകയാണ്. ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്‌ത ഒരു അഡാർ ലവ് എന്ന ചിത്രമാണത്. മലയാളം, തെലുങ്ക് ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന ഈ റൊമാന്റിക് കോമഡി മൂവിയിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായി എന്നു മാത്രമല്ല ആ ഗാനങ്ങളിലൂടെ ഇതിലെ പുതുമുഖങ്ങൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ പോപുലാരിറ്റി ആണ് നേടിയെടുത്തത്.

ഇന്ത്യ മുഴുവൻ പ്രശസ്തയാണ് ഇപ്പോൾ ഈ ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാര്യർ. എന്നാൽ ചിതത്തിന്റെ റിലീസിന് മുൻപേ തന്നെ സംവിധായകനും നിർമ്മാതാവും തമ്മിലും, ശേഷം സംവിധായകനും നായികയും തമ്മിലും അസ്വാരസ്യങ്ങൾ ഉടലെടുത്തു എന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ആ സാഹചര്യത്തിലാണ് ഈ അടുത്ത് നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്ക് ഇനിയും ക്ഷണം വന്നാൽ പോയി അഭിനയിക്കുമോ എന്ന ചോദ്യം പ്രിയക്കു നേരിടേണ്ടി വന്നത്. ഇല്ല എന്ന ഉത്തരം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു കൊണ്ട് പ്രിയ പറഞ്ഞത്, നല്ല ഒരു പ്രമേയവുമായി ആണ് സമീപിക്കുന്നതെങ്കിൽ അദ്ദേഹം ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിൽ വിരോധം ഒന്നുമില്ല എന്നാണ്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിച്ച ഒരു അഡാർ ലവിന്റെ തെലുങ്കു ലോഞ്ച് നിർവഹിച്ചത് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.