[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ഒരു പ്രമേയവുമായി നയൻ ഇന്ന് മുതൽ .

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നയൻ. ഒരു ആഗോള പ്രതിഭാസം ഉണ്ടായാൽ നടക്കാൻ സാധ്യതയുള്ള ഒരു അതിജീവനത്തിന്റെ കഥ ആണ് നയൻ പറയാൻ പോകുന്നത് എന്നാണ് സൂചന. എന്നാൽ ഇതിൽ ഒരു അച്ഛൻ- മകൻ ബന്ധം ഉണ്ട്, ഹൊറർ എലമെന്റുകൾ ഉണ്ട്, സയൻസ് ഫിക്ഷനും സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവമുള്ള സീക്വന്സുകളുമുണ്ട്, വി എഫ് എക്സിന്റെ മികച്ച ഉപയോഗവുമുണ്ട് എന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു. വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രമായി മാറും നയൻ എന്ന പ്രതീക്ഷയാണ്.പൃഥിവിരാജിനൊപ്പം മമത മോഹൻദാസ്, വാമിക ഗബ്ബി മാസ്റ്റർ അലോക്, പ്രകാശ് രാജ് എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.

nine movie theatre lists

ഇന്ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഹോളിവുഡ് ഭീമന്മാർ ആയ സോണി പിക്ചേഴ്സ് ആണ്.ചിത്രം സംവിധാനം ചെയ്യുന്നത് ജെനുസ് മൊഹമ്മദ് ആണ്. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഡി ജെ ശേഖർ ആണ്. അഭിനന്ദം രാമാനുജൻ ക്യാമറയും എഡിറ്റിങ് ഷമീർ മുഹമ്മദ് ആണ് നിർവഹിച്ചിരിക്കുന്നത്

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.