എം ടി വാസുദേവൻ നായർ രചിച്ച ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ പകർന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ വീണ്ടുമൊരു എം ടി ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം ഈ മാസം പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രഞ്ജിത് ആയിരിക്കും ഈ എം ടി- മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. കടുഗന്നാവ ഒരു യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിലാണ് ആരംഭിക്കുക. അവിടെ നാല് ദിവസവും അതിനു ശേഷം കേരളത്തിലുമായാവും ഈ ചിത്രം പൂർത്തിയാവുക എന്നുമാണ് സൂചന. എം.ടി. വാസുദേവന്‍നായരുടെ ആത്മകഥാംശമുള്ള ഒരു കഥാപാത്രം കൂടിയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുക. കാന്‍ചാനല്‍മീഡിയയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
എം.ടിയുടെ പത്ത് കഥകളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമാണ് ഈ മമ്മൂട്ടി- രഞ്ജിത് ചിത്രം. നേരത്തെ ഈ മമ്മൂട്ടി ചിത്രം ചെയ്യാനിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. പക്ഷെ തന്റെ പുതിയ ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായതു കൊണ്ട് രഞ്ജിത് ഈ പ്രോജെക്ടിലേക്കു കടന്നു വരികയായിരുന്നു. ഈ ആന്തോളജിയിലെ എട്ടു ചിത്രങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ഓളവും തീരവും കഴിഞ്ഞ മാസമാണ് പൂർത്തിയായത്. മമ്മൂട്ടി ചിത്രം കൂടാതെ ഇനി പൂർത്തിയാവാനുള്ളത് പൃഥ്വിരാജ് നായകനായ ഈ സീരിസിലെ ചിത്രമാണ്. പ്രിയദർശൻ രണ്ട് ചിത്രമൊരുക്കിയ ഈ സീരിസിൽ ശ്യാമ പ്രസാദ്, അശ്വതി നായർ, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, ജയരാജ് എന്നിവരും ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
This website uses cookies.