[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ട്രാൻസ്ജെൻഡറായി ടിനി ടോം; ഓപ്പറേഷൻ അരപൈമ റിലീസിനൊരുങ്ങുന്നു

പ്രശസ്ത തെന്നിന്ത്യൻ നടനും മലയാളിയുമായ റഹ്മാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷൻ അരപൈമ. നവാഗതനായ പ്രാശ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലാണ് ഒരുക്കിയിരിക്കുന്നത്. റഹ്മാൻ അവതരിപ്പിക്കുന്ന ഒരു നേവി ഓഫീസറുടെ കഥ പറയുന്ന ആക്ഷൻ ചിത്രമായാണ് ഓപ്പറേഷൻ അരപൈമ എത്തുന്നത്. ഏതായാലും ഈ ചിത്രത്തിലൂടെ പ്രശസ്ത മലയാള നടനായ ടിനി ടോം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. തമിഴിൽ അരങ്ങേറ്റം കുറിക്കുക മാത്രമല്ല, ഇതിൽ വളരെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ഒരു ട്രാൻസ്‌ജെൻഡർ ആയാണ് താനീ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നു ടിനി ടോം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വെളിപ്പെടുത്തി. മാത്രമല്ല, ഇതിൽ നെഗറ്റീവ് വേഷം കൂടിയാണ് താൻ ചെയ്യുന്നതെന്ന സൂചനയും തന്റെ പോസ്റ്റിലൂടെ അദ്ദേഹം നൽകുന്നുണ്ട്. ഒരുപക്ഷെ ടിനി ടോം എന്ന കലാകാരന്റെ കരിയറിലെ തന്നെ നിർണ്ണായകമായ ഒരു ചിത്രമായും കഥാപാത്രമായും ഇത് മാറിയേക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അഭിനയ, സ്നേഹ സക്‌സേന, അനൂപ് ചന്ദ്രൻ, അരവിന്ദ് ആകാശ്, ഷിഹാദ്, ബാലാജി ശർമ, മനീഷ മാർട്ടിൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ടൈം ആൻഡ് ടൈഡ് ഫ്രെയിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഫിനിക്സ് ഉദയനും എഡിറ്റ് ചെയ്തത് വിജയ് കുമാറുമാണ്. രാകേഷ് ബ്രഹ്മാനന്ദൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് മുരുകൻ മന്ദിരമാണ്. തമിഴിന് പുറമെ ഈ ചിത്രം മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. ഏതായാലും മലയാളികളുടെ പ്രീയപ്പെട്ട താരങ്ങൾ അഭിനയിക്കുന്ന ഈ ആക്ഷൻ ത്രില്ലെർ അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.