മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വനിതാ സംവിധായികയായ രത്തീന ഒരുക്കിയ ചിത്രമാണ് പുഴു. നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിൽ എത്തിയ ഈ ചിത്രം നിരൂപകരുടെ പ്രശംസ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് ശേഷം രത്തീന ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകനെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വാർത്തക്ക് ഇതുവരെ സ്ഥിതീകരണം ലഭിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിയും- രത്തീനയും വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമാ പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് നിർമ്മിച്ച പുഴുവിന്റെ സഹനിർമ്മാതാവായി എത്തിയത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു.
ഒരു ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ജാതി രാഷ്ട്രീയമുൾപ്പെടയുള്ള വിഷയങ്ങളിൽ തൊട്ടും തലോടിയുമാണ് കഥ പറയുന്നത്. കുട്ടൻ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തിൽ പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍,കുഞ്ചൻ, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ വേഷമിട്ടിട്ടുണ്ട്. ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയാൽ മമ്മൂട്ടി രത്തീനയുടെ പുതിയ സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് കൂടാതെ നിസാം ബഷീറിന്റെ റോഷാക്, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം എന്നീ മമ്മൂട്ടി ചിത്രങ്ങൾ റിലീസിനുമൊരുങ്ങുന്നുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.