മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി വീണ്ടും പോലീസ് വേഷം ചെയ്യാൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക് ഈ മാസം പൂർത്തിയാക്കുന്ന മമ്മൂട്ടി ഇനി ജോയിൻ ചെയ്യാൻ പോകുന്നത് ഉദയ കൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണെന്നാണ് സൂചന. ജൂലൈ രണ്ടാം വാരമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നും, ഇതിൽ മമ്മൂട്ടി ഒരു മാസ്സ് പോലീസ് ഓഫീസറായാണ് അഭിനയിക്കുന്നതെന്നുമാണ് വാർത്തകൾ പറയുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാവും ഈ ചിത്രമൊരുക്കുകയെന്നും, യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാവും ഈ ചിത്രമൊരുക്കുകയെന്നും നേരത്തെ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യാനും പ്ലാനുണ്ട്.
മമ്മൂട്ടിയെ കൂടാതെ വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നതെന്നും സൂചനയുണ്ട്. മലയാളത്തിൽ നിന്ന് മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ ഇതിന്റെ ഭാഗമാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇവരെ കൂടാതെ മറ്റു ഭാഷകളിൽ നിന്നും ഇതിൽ താരങ്ങളുണ്ടാകുമെന്നും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ അടുത്തകാലത്ത് മമ്മൂട്ടിയഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമായിരിക്കും ഈ ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ചിത്രമെന്നാണ് സൂചന. ഇനി മമ്മൂട്ടിയഭിനയിച്ചു റിലീസ് ചെയ്യാനുള്ളത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്തു മയക്കം, നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് എന്നിവയാണ്. ഈ രണ്ടു ചിത്രങ്ങളും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.