മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഈ വർഷമാണ് തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞിന്റെ വീഡിയോ വൈറൽ ആയിരുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിന് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ കുഞ്ഞു പീലിയുടെ വീഡിയോ ആയിരുന്നു അത്. മമ്മൂക്കയോട് പിണക്കമാണെന്ന് പറഞ്ഞ് കരഞ്ഞ പീലിയുടെ വീഡിയോ കണ്ട മമ്മൂട്ടി, അതിനു ശേഷം അവരെ വിളിക്കുകയും കൊവിഡ് മാറിയാല്‍ നേരിട്ട് കാണാമെന്ന വാക്ക് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ, ആ വാക്ക് പാലിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ. കുഞ്ഞു പീലിക്കും കുടുംബത്തിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം പീലി മമ്മൂട്ടിയെ കാണാൻ എത്തുകയും അദ്ദേഹത്തിനൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.
മമ്മൂട്ടിയെ നേരിട്ട് മുന്നിൽ കണ്ടപ്പോൾ മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്‌മേറ്റാണോ എന്നായിരുന്നു പീലിയുടെ സംശയം. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന പീലിയുടേയും മാതാപിതാക്കളുടേയും ചിത്രം പി.ആര്‍.ഒ റോബര്‍ട്ട് കുര്യാക്കോസാണ് ഫെയ്‌സ്ബുക്കില്‍ ഷെയർ ചെയ്തത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന സ്വന്തം ചിത്രവും ഇതിനിടക്ക് പീലി മമ്മൂട്ടിക്ക് കൈമാറി. റോബര്‍ട്ട് കുര്യാക്കോസ് ആ ചിത്രം പങ്കു വെച്ച് കൊണ്ട് കുറിച്ച വാക്കുകൾ ഇപ്രകാരം, അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നല്‍കി. മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്ക് ഒരു സംശയം ഈ മമ്മൂക്ക ഓള്‍ടെ വാപ്പയുടെ ക്ലാസ്‌മേറ്റ് ആണോന്ന്. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം.
https://www.facebook.com/RobertJins/photos/a.445861698857631/4117521751691589/?type=3
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.