മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. കാതൽ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ ജ്യോതികയാണ് നായികാ വേഷം ചെയ്യുന്നത്. ഇതിനു ശേഷം മമ്മൂട്ടി ചെയ്യാൻ പോകുന്നത് മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്ന ഒരു ത്രില്ലർ ചിത്രമാണെന്നും, പ്രശസ്ത ക്യാമറാമാൻ റോബി വർഗീസ് രാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം ജനുവരിയിൽ ആണ് ആരംഭിക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് അതിനു മുൻപ് മമ്മൂട്ടി ഒരു വെബ് സീരിസിന്റെ ഭാഗമായേക്കാം. ഒഫീഷ്യൽ ആയി സ്ഥിതീകരിച്ചിട്ടില്ലെങ്കിലും കാക്കമുട്ടൈ ഫെയിം മണികണ്ഠൻ ഒരുക്കാൻ പോകുന്ന പുതിയ വെബ് സീരിസിൽ മമ്മൂട്ടി ഒരു നിർണ്ണായക വേഷം ചെയ്തേക്കാം.
വിജയ് സേതുപതിയാണ് ഈ വെബ് സീരീസിലെ നായകനായി എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ നിർമ്മിക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് വെബ് സീരിസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സൂചന. വിജയ് സേതുപതി ആണ് ഇതിൽ നായകനെന്ന വിവരം ഏകദേശം ഉറപ്പായിട്ടുണ്ട്. മമ്മൂട്ടി ഇതിന്റെ ഭാഗമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇത് കൂടാതെ സിദ്ദിഖ് സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകനെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജൻറ് എന്നിവയാണ് മമ്മൂട്ടിയഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.