[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒമർ ലുലുവിന്റെ നല്ല സമയം; ആദ്യത്തെ എ പടം വരുന്നു

പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇപ്പോഴിതാ സെൻസറിങ് പൂർത്തിയായ ഈ ചിത്രം നവംബർ ഇരുപത്തിയഞ്ചിന് പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. സെൻസറിങ് പൂർത്തിയായപ്പോൾ ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും ഒമർ ലുലു പറഞ്ഞു. തന്റെ ഫേസ്ബുക് പേജിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “നല്ല സമയം” Censoring കഴിഞ്ഞു ക്ളീൻ ‘A’ certificate, trailer ഇന്ന് 7.30ന്.. സിനിമ തീയേറ്ററിൽ November 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ ‘A’ പടം Loading…”. ഒരു ഫണ്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തില്‍ നായകനാവുന്നത് പ്രശസ്ത നടനായ ഇര്‍ഷാദ് അലിയാണ്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സിനു സിദ്ധാർഥ് ആണ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ നിർമ്മിച്ച നല്ല സമയം ഒമർ ലുലു സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം കൂടിയാണ്. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത് റിലീസ് ചെയ്തിട്ടുള്ള ചിത്രങ്ങൾ. നല്ല സമയം കഴിഞ്ഞു, ബാബു ആന്റണി നായകനായ പവർ സ്റ്റാർ എന്ന ഒമർ ലുലു ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തും. ആ ചിത്രത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥയാണ് പവർ സ്റ്റാറിന്റെത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.