പുഴു എന്ന മലയാള ചിത്രം കഴിഞ്ഞ ആഴ്ച പൂർത്തിയാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ വിദേശത്തു ആണ്. തന്റെ തെലുങ്കു ചിത്രമായ ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ആണ് മമ്മൂട്ടി വിദേശത്തു എത്തിയിരിക്കുന്നത്. ഹംഗറിയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താടി പൂർണമായും വടിച്ചുള്ള ലുക്കിലാണ് മമ്മൂട്ടി പുഴുവിൽ അഭിനയിച്ചത്. അതേ ലുക്കിൽ തന്നെയാണ് ഈ ചിത്രത്തിലും മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ് ഏജന്റ് എന്ന ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ഈ ചിത്രത്തിൽ ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും, അതല്ല ഒരു നെഗറ്റീവ് വേഷമാണ് എന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. മൂന്നര കോടി രൂപയാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ ലഭിക്കുന്ന പ്രതിഫലമെന്നും തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജേസൺ ബോൺ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കുന്നത് എന്നാണ് സൂചന. ഹൈദരാബാദിൽ നേരത്തെ തന്നെ ആരംഭിച്ച ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആണ് ഇപ്പോൾ ഹംഗറിയിൽ തുടങ്ങുന്നത്. അതിനു ശേഷം ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. നവംബർ ആദ്യ വാരം തിരിച്ചു വരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ആയിരിക്കും ഇനി അഭിനയിക്കുക എന്നും അതിനു ശേഷം സിബിഐ 5 തുടങ്ങും എന്നും വാർത്തകൾ ഉണ്ട്. കെ മധു ഒരുക്കുന്ന ചിത്രമാണ് സിബിഐ 5 . പുഴു കൂടാതെ റിലീസ് ചെയ്യാൻ തയ്യാറായി ഇരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.