ആന്ധ്ര മുൻ മുഖ്യമന്ത്രിയായി വീണ്ടും മമ്മൂട്ടി തെലുങ്കിൽ; യാത്ര 2 ആരംഭിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2019 ഇൽ തെലുങ്കിൽ ഒരുക്കിയ ചിത്രമാണ് യാത്ര. ആന്ധ്ര മുൻ മുഖ്യമന്ത്രിയായിരുന്ന, അന്തരിച്ചു പോയ വൈ എസ് രാജശേഖര റെഡ്ഢിയുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹം ആന്ധ്രയിൽ നടത്തിയ പ്രശസ്തമായ പദയാത്രയുടെ പശ്‌ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കിയാണ് അണിയറ പ്രവർത്തകർ. യാത്ര 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ജോലികൾ, ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ആരംഭിച്ചു കഴിഞ്ഞു. രാഹുൽ സദാശിവൻ ഒരുക്കിയ ഭ്രമയുഗം എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടി ഇനി ഈ തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുക. ഈ ചിത്രത്തിന് പതിനഞ്ചു ദിവസമാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയുടെ കഥയാണ് ഈ രണ്ടാം ഭാഗം പറയാൻ പോകുന്നത്.
ജഗൻ മോഹൻ റെഡ്ഢിയും ഒരു പദയാത്ര നടത്തുകയും അതിന്റെ വിജയം അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ആ ജീവിതകഥയാണ് യാത്ര 2 ഇൽ ആവിഷ്കരിക്കുന്നത്. പ്രശസ്ത തമിഴ് നടൻ ജീവ ജഗൻ മോഹൻ റെഡ്ഢിയുടെ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, യാത്ര ഒരുക്കിയ മഹി വി രാഘവ് തന്നെയാണ്. ഈ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. അടുത്ത വർഷം നടക്കുന്ന ആന്ധ്ര തിരഞ്ഞെടുപ്പിന് മുൻപ് ഈ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. സുരീന്ദർ റെഡ്‌ഡി ഒരുക്കിയ, അഖിൽ അക്കിനേനി നായകനായ ഏജന്റ് എന്ന ചിത്രത്തിലെ വേഷത്തിനു ശേഷം, മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണ് യാത്ര 2 . യാത്ര 2 പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി തന്റെ വൈശാഖ് ചിത്രമായ അടിപിടി ജോസിൽ ജോയിൻ ചെയ്യും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.