കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി മൂലം ലോക്ക് ഡൌൺ വന്നതിനു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കൂടുതൽ സമയവും ചിലവഴിച്ചത് സ്വന്തം വീട്ടിൽ തന്നെയാണ്. അതിനിടയിൽ മലയാള സിനിമയിൽ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും മമ്മൂട്ടി ആകെ അഭിനയിച്ചത് അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ ആണ്. ആ ചിത്രത്തിൽ ഇനിയും നാലു ദിവസത്തെ ജോലി കൂടി മമ്മൂട്ടിക്ക് ബാക്കിയും ഉണ്ട്. ഇപ്പോഴിതാ രണ്ടു വർഷത്തിന് ശേഷം ആദ്യമായി വിദേശ യാത്ര നടത്തിയിരിക്കുകയാണ് മമ്മൂട്ടി. യു എ ഇ സർക്കാർ രണ്ടു ദിവസം മുൻപേ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ഗോൾഡൻ വിസ നൽകി ആദരിക്കാൻ തീരുമാനിച്ചിരുന്നു. ആ ഗോൾഡൻ വിസ സ്വീകരിക്കാൻ ആണ് മമ്മൂട്ടി ഇപ്പോൾ ദുബായിൽ എത്തിയിരിക്കുന്നത് എന്നാണ് സൂചന. അദ്ദേത്തിന്റെ യാത്രയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്. ഒരു സ്വകാര്യ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനും കൂടിയാണ് മെഗാ സ്റ്റാർ പോയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ദുബായിൽ നിന്ന് തിരിച്ചെത്തി അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കുന്ന സൂപ്പർ താരം, അടുത്ത മാസം ‘പുഴു’ എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. നവാഗതയായ രഥീന ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിങ്ങം ഒന്നിന് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പാർവതി തിരുവോത് ആണ് ഇതിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ഇതിനു ശേഷം സിബിഐ 5 എന്ന ചിത്രത്തിലാണ് മമ്മൂട്ടി ജോയിൻ ചെയ്യുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.