[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ മൂന്നു ചിത്രങ്ങൾ ആണ് എനിക്ക് ഏറ്റവുമിഷ്ടപെട്ട പൃഥ്വിരാജ് ചിത്രങ്ങൾ: സുപ്രിയ മേനോൻ..!

മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡി ഒരുക്കുന്നതിന്റെ തിരക്കിലാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പോലെ തന്നെ മോഹൻലാലിനെ നായകനാക്കി ആണ് പൃഥ്വിരാജ് ഈ ചിത്രവും ഒരുക്കുന്നത്. ഇത് തീർത്തതിന് ശേഷം ഒരു നടനെന്ന നിലയിൽ അൽഫോൻസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം, ഷാജി കൈലാസ് ഒരുക്കുന്ന കടുവ, ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമന, ഒരു അന്യ ഭാഷാ ചിത്രം, ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്നിവയാണ് പൃഥ്വിരാജ് അഭിനയിക്കാൻ പോകുന്ന ചിത്രങ്ങൾ. ഒരു നിർമ്മാതാവ് എന്ന നിലയിലും പൃഥ്വിരാജ് ഇപ്പോൾ തിരക്കിലാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കാര്യങ്ങൾ കൂടുതലും നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യ ആയ സുപ്രിയ മേനോൻ ആണ്. ഇപ്പോഴിതാ ദി ക്വിന്റിനു നൽകിയ അഭിമുഖത്തിൽ തനിക്കു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട മൂന്നു പൃഥ്വിരാജ് ചിത്രങ്ങൾ ഏതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.

അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, കൂടെ എന്നീ ചിത്രങ്ങളാണ് തന്റെ പ്രിയപ്പെട്ട 3 സിനിമകളായി സുപ്രിയ മേനോൻ തിരഞ്ഞെടുക്കുന്നത്. മുഖ്യധാരാ നായകന്മാര്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രമാണ് പൃഥ്വിരാജ് മുംബൈ പൊലീസില്‍ ചെയ്തതെന്നും, കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് മുംബൈ പൊലീസ് എന്നും സുപ്രിയ പറയുന്നു. കൂടെയിലെ  ജോഷ്വ തോമസ് എന്ന പൃഥ്വിരാജ് കഥാപാത്രത്തിൽ ഒരു പരിധി വരെ യഥാർത്ഥ ജീവിതത്തിലെ പൃഥ്വിരാജ് സുകുമാരനെ കാണാൻ സാധിച്ചു എന്നാണ് സുപ്രിയ പറയുന്നത്. അതുപോലെ ഒരു വനിതാ നിര്‍മാതാവ് എന്ന നിലയ്ക്ക് തനിക്കു പിന്തുടരാന്‍ അധികം മാതൃകകളൊന്നും മലയാള സിനിമയിലില്ലെന്നും പഴയ മാധ്യമ പ്രവർത്തകയും കൂടിയായ സുപ്രിയ പറയുന്നു. 

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

15 hours ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

7 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

1 week ago

This website uses cookies.