[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യക്ക് വീണ്ടും പുരസ്‍കാര നേട്ടത്തിന്റെ തിളക്കം. സുധ കൊങ്ങര ഒരുക്കിയ സൂററായ് പോട്രൂ എന്ന ചിത്രത്തിലൂടെ ആണ് സൂര്യക്ക് പുരസ്‌കാര നേട്ടം ഉണ്ടായതു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആണ് ഈ ചിത്രവും സൂര്യയും പുരസ്‍കാരം നേടിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‍കാരമാണ് സൂര്യയെ തേടിയെത്തിയത്. അതുപോലെ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം ഈ സിനിമയും നേടിയെടുത്തു. ഷേർണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‍കാരം വിദ്യ ബാലൻ നേടിയപ്പോൾ മികച്ച ഇന്ത്യൻ വെബ് സീരിസ് ആയി മിർസപുർ സീസൺ 2 തിരഞ്ഞെടുക്കപ്പെട്ടു. വെബ് സീരീസുകളിലെ പ്രകടനത്തിന് ഫാമിലി മാൻ സീസൺ രണ്ടിലൂടെ മനോജ് ബാജ്‌പേയി, സാമന്ത എന്നിവരും പുരസ്‍കാരങ്ങൾ നേടി.

എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂരരൈ പോട്ര് ഒരുക്കിയത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്,  സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ കമ്പനികൾ ഒരുമിച്ചു നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് പ്രശസ്ത മലയാളി നടിയായ അപർണ്ണ ബാലമുരളിയാണ്. ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രം ഇതിനോടകം ഒട്ടേറെ അവാർഡുകളും നേടിയെടുത്തു കഴിഞ്ഞു. ഇപ്പോൾ ഈ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐ എം ഡി ബിയുടെ റേറ്റിംഗ് ലിസ്റ്റിൽ മുന്നിൽ എത്തിയും ഈ ചിത്രം ശ്രദ്ധ നേടിയിരുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.