ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്ന ഊഹാപോഹങ്ങളിൽ ഒന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും യുവ താരം ഫഹദ് ഫാസിലും ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുക എന്നും വാർത്തകൾ പറയുന്നു. മമ്മൂട്ടി കമ്പനി എന്ന തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ മൂന്നാമത്തെ ചിത്രം രചിക്കുന്നത് ആമേൻ പോലുള്ള സൂപ്പർ ഹിറ്റ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങൾ രചിച്ച പി എസ് റഫീഖ് ആണെന്നും വാർത്തകൾ വരുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി- പി എസ് റഫീഖ് കൂട്ടുകെട്ടിൽ ഫ്രൈഡേ ഫിലിം ഹൌസ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടന്നില്ല. ആ പ്രൊജക്റ്റാണ് ഇപ്പോൾ വീണ്ടും വരുന്നതെന്നാണ് വാർത്തകൾ പറയുന്നത്. എന്നാൽ ഈ നിമിഷം വരെ മമ്മൂട്ടിയുടെയോ ലിജോ ജോസ് പെല്ലിശ്ശേരിയുടെയോ അടുത്ത വൃത്തങ്ങൾ ഈ വാർത്ത സ്ഥിതീകരിച്ചിട്ടില്ല.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആദ്യം നിർമ്മിച്ച ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ നൻ പകൽ നേരത്തു മയക്കമാണ്. ആ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതിന്റെ ഒരു ടീസർ പുറത്തുവരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി- ഫഹദ് ഫാസിൽ ടീം ഇതിനു മുൻപ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ പ്രമാണി, ഫാസിൽ ഒരുക്കിയ കയ്യെത്തും ദൂരത്തു, ലാൽ ജോസ് ഒരുക്കിയ ഇമ്മാനുവൽ എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഏതായാലും ഇവർ ഒരിക്കൽ കൂടിയൊന്നിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നവാഗതയായ രഥീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. മെയ് പതിമൂന്നിന് ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിൽ റിലീസ് ചെയ്യും.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.