വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ചിത്രമായ മധുര രാജയുടെ സെറ്റിൽ ആണ് മമ്മൂട്ടി ഇപ്പോൾ. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ആണ് ഇപ്പോൾ നടക്കുന്നത് എന്ന് കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് തന്നെ അറിയിച്ചിരുന്നു. ഈ വെള്ളിയാഴ്ചയാണ് മമ്മൂട്ടി നായകനായ പേരന്പ് എന്ന തമിഴ് ചിത്രം റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയുമാണ് ഈ ചിത്രം ഇപ്പോൾ നേടിയെടുത്തു കൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്തേ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് പേരൻപിലെ അദ്ദേഹത്തെ പ്രകടനത്തെ ആരാധകരും പ്രേക്ഷകരും വിലയിരുത്തുന്നത്. പേരന്പിന്റെ വിജയം മമ്മൂട്ടി ആഘോഷിച്ചത് മധുര രാജയുടെ സെറ്റിൽ വെച്ചാണ്.
പേരന്പിന്റെ വിജയം ആഘോഷിക്കാൻ മധുര രാജയുടെ ഷൂട്ടിംഗ് കുറച്ചു സമയം നിർത്തി വെച്ച് കേക്ക് മുറിച്ചു മധുരം എല്ലാവര്ക്കും നൽകുകയാണ് ചെയ്തത്. നിർമ്മാതാവ് നെൽസൺ ഐപ്പ് ആണ് ഈ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ഇതിലെ താരങ്ങൾക്കുമൊപ്പം കേക്ക് കഴിച്ചു കൊണ്ട് മമ്മൂട്ടിയും ഇതിൽ പങ്കു ചേർന്നു. മധുര രാജ സെറ്റിലെ പേരന്പ് വിജയാഘോഷ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കുന്ന ഈ മാസ്സ് ചിത്രം വരുന്ന വിഷു റിലീസ് ആയാണ് തീയേറ്ററുകളിൽ എത്താൻ പോകുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്‌നും ആണ്. തമിഴ് യുവ താരം ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.