[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നിങ്ങൾ മലയാള സിനിമയോളം വളർന്നിരിക്കുന്നു; ഇളയ രാജയിലെ ഗിന്നസ് പക്രുവിന്റെ അഭിനയത്തെ പ്രശംസിച്ചു സി വി സാരഥി..!

ഇ ഫോർ എന്റർടൈൻമെന്റ് എന്ന പ്രശസ്ത നിർമ്മാണ വിതരണ കമ്പനിയുടെ തലപ്പത്തുള്ള സി വി സാരഥിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇന്ന് ഏറെ ശ്രദ്ധ നേടുന്നത്. ഇളയ രാജ എന്ന ചിത്രത്തിലെ ഗിന്നസ് പക്രുവിന്റെ പ്രകടനത്തെ കുറിച്ചായിരുന്നു ആ പോസ്റ്റ്. കുറച്ചു നാൾ മുൻപ് ഗിന്നസ് പക്രു ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. അതിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ആ ഫോട്ടോക്ക് അദ്ദേഹം നൽകിയ ക്യാപ്‌ഷൻ ഇങ്ങനെ, “പിന്നെ വളർന്നില്ല..വളർത്തിയത് നിങ്ങൾ”. അന്ന് ഏറെ വൈറൽ ആയ ഒരു ഫേസ്ബുക് പോസ്റ്റ് ആയിരുന്നു അത്. ഇപ്പോൾ ഇളയ രാജ എന്ന ഗിന്നസ് പക്രു നായകനായ പുതിയ ചിത്രം കണ്ട സി വി സാരഥി പറയുന്ന വാക്കുകൾ ഇങ്ങനെ, “ഇന്ന് ഇളയ രാജ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി..നിങ്ങൾ വളർന്നു വളർന്നു മലയാള സിനിമയിലെ എണ്ണം പറയുന്ന അളവിൽ വളർന്നിരിക്കുന്നു..നിങ്ങൾ ഒരസാധ്യ നടനാണ് “.

അതോടൊപ്പം ഈ സിനിമ കേരളത്തിൽ വിതരണം  ചെയ്യാൻ പോകുന്നത് തങ്ങൾ ആണെന്ന വിവരവും സി വി സാരഥി പങ്കു വെച്ചു. അധികം വൈകാതെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ മാധവ് രാമദാസൻ ആണ്. ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.