ഉലകനായകൻ കമൽ ഹാസന് ഇന്ന് 68-ആം പിറന്നാൾ ആഘോഷിക്കുകയാണ്. കുടുംബത്തോടൊപ്പം താരങ്ങളും ആരാധകരും രാഷ്ട്രീയ പ്രവർത്തകരും താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി. മമ്മുട്ടിയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ വഴി ആശംസകൾ നേർന്നിട്ടുണ്ട്. കമൽ ഹാസന്റെ ഫോട്ടോ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് മോഹൻലാൽ ആശംസകൾ നേർന്നതെങ്കിൽ കമൽ ഹാസനോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മുട്ടി ആശംസകൾ നേർന്നത്.
”പ്രിയ കമൽഹാസന് ജന്മദിനാശംസകൾ. സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാനാവട്ടെ” എന്ന് ട്വിറ്ററിൽ കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നത്.
കമൽ ഹാസന് പിറന്നാൾ സമ്മാനം എന്നോണം ‘ഇന്ത്യൻ 2’ വിൻറെ അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുട്ടു. കാജൽ അഗർവാളാണ് ‘ഇന്ത്യൻ 2’ ലെ നായിക. രാകുൽ പ്രീത്, സിദ്ധാർഥ് എന്നിവരാണ് മറ്റ് താരങ്ങൾ. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
1960 ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പം 6-ആം വയസ്സിൽ എ.വി.എമ്മിന്റെ ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെയാണ് കമൽ ഹാസൻ ചലച്ചിത്രരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു. സമാനതകളില്ലാത്ത കലാകാരൻ, ഉലകനായകൻ, ഇതിഹാഹ നായകന്മാരിൽ ഒരാൾ, തുടങ്ങിയ വിശേഷപദങ്ങൾ അദ്ദേഹത്തിന് ലഭിച്ചത് അദ്ദേഹത്തിന്റെ അഭിനയമികവ് കണ്ടുകൊണ്ട് തന്നെയാണ്. 68-ആം വയസ്സിൽ എത്തി നിൽക്കുമ്പോഴും ചുറുചുറുക്കോടെയാണ് ഇന്നും അദ്ദേഹം തന്റെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതും പൂർണ്ണതയിലെത്തിക്കുന്നതും.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.