[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടിനു പാപ്പച്ചനുമായി ഒരു ചിത്രം; വെളിപ്പെടുത്തി ദിലീപ്

ജനപ്രിയ നായകൻ ദിലീപിന്റെ ഈ കഴിഞ്ഞ ജന്മദിനത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു യുവ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന ഒരു ചിത്രത്തിൽ ദിലീപ് നായകനായി എത്തുമെന്നത്. അന്ന് ആ ചിത്രം പ്രഖ്യാപിക്കും എന്നും വാർത്തകൾ വന്നെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ഇപ്പോഴിതാ താൻ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ തട്ടാശ്ശേരി കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ടിനു പാപ്പച്ചൻ ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ദിലീപ്. ആ ചിത്രത്തിന്റെ ചർച്ചകൾ നടക്കുകയാണെന്നും തങ്ങൾ ഒരുമിച്ചൊരു ചിത്രം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ദിലീപ് വെളിപ്പെടുത്തി. അത്പോലെ തന്നെ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് ഒന്നിക്കുന്ന ചിത്രം വരുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

അത്രയും വലിയ ചിത്രം പെട്ടെന്ന് സംഭവിക്കില്ല എന്നും അതിന് പറ്റിയ കഥയും കാര്യങ്ങളും ഒക്കെ വരുമ്പോൾ മാത്രമേ അതൊക്കെ നടക്കു എന്നും ഇപ്പോൾ അതിന്റെ ചർച്ചകൾ നടക്കുന്നില്ലെന്നും ദിലീപ് പറഞ്ഞു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ടിനു പാപ്പച്ചൻ ഇപ്പോൾ ഒരുക്കുന്നത് ചാവേർ എന്ന ചിത്രമാണ്. ജോയ് മാത്യു രചിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ദിലീപ് നിർമ്മിച്ച്‌, അദ്ദേഹത്തിന്റെ അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടത്തിലും അർജുൻ അശോകനാണ് നായകനായി എത്തുന്നത്. സന്തോഷ് എച്ചിക്കാനം രചിച്ച ഈ ചിത്രത്തിന്റെ ട്രെയ്‌ലർ, ഇതിലെ ഒരു ഗാനം എന്നിവ ഇതിനോടകം സൂപ്പർ ഹിറ്റാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

9 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

9 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.