ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം, ഇനി മമ്മൂട്ടിക്കൊപ്പം ഒരു ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. വലിയ കാൻവാസിൽ ഒരുക്കാൻ പോകന്ന ഈ ചിത്രം ഒരു റിയൽ ലൈഫ് സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കുന്നത് എന്നാണ് സൂചന. കേരളം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ആയാവും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നും മുപ്പതു കോടിയോളം ബഡ്ജറ്റ് വരുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായിരിക്കും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ എന്നും വാർത്തകൾ പറയുന്നു. എന്നാൽ മമ്മൂട്ടിക്കൊപ്പം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
ജോഫിൻ ടി ചാക്കോ ഒരുക്കിയ പ്രീസ്റ്റ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി- മഞ്ജു വാര്യർ ടീം ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ഇവർക്കൊപ്പം ബിജു മേനോൻ, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും. ഈ ചിത്രം കൂടാതെ ദിലീപ് നായകനാവുന്ന ഒരു ചിത്രവും, മോഹൻലാൽ നായകനാവുന്ന ഒരു ത്രില്ലറും ബി ഉണ്ണികൃഷ്ണൻ പ്ലാൻ ചെയ്യുന്നുണ്ട്. മമ്മൂട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് നിസാം ബഷീർ ഒരുക്കുന്ന പേരിടാത്ത ത്രില്ലർ ചിത്രത്തിൽ ആണ്. മമ്മൂട്ടി തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം പൂർത്തിയാക്കി, അടുത്ത മാസം അവസാനത്തോടെ ആയിരിക്കും ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്യുക എന്നാണ് സൂചന. പ്രമാണി എന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ- മമ്മൂട്ടി ടീം ഇതിനു മുൻപ് ചെയ്തത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.