[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്റെ ചെറിയ ചിത്രം വന്നാൽ റിസ്ക് റോക്കി ഭായിക്കോ; ചിരി പടർത്തുന്ന മറുപടിയുമായി രമേശ് പിഷാരടി..!

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേശ് പിഷാരടി. നടനും മിമിക്രി ആർട്ടിസ്റ്റ് ആയും അവതാരകൻ ആയും സംവിധായകൻ ആയും തന്റെ പ്രതിഭ തെളിയിച്ച താരമാണ് അദ്ദേഹം. ഇതിനോടകം പഞ്ചവർണ്ണതത്ത, ഗാനഗന്ധർവൻ എന്നെ രണ്ടു വലിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രമേശ് പിഷാരടി, നടനെന്ന നിലയിൽ ഇപ്പോൾ കൂടുതൽ വ്യത്യസ്ത കഥാപാത്രങ്ങളാണ് ചെയ്യാൻ ശ്രമിക്കുന്നത്. ഹാസ്യ വേഷങ്ങളാണ് അദ്ദേഹം കൂടുതൽ ചെയ്തിരിക്കുന്നതെങ്കിലും ദി പ്രീസ്റ്റ് പോലുള്ള ചിത്രങ്ങളിൽ നെഗറ്റീവ് ഷേഡ് ഉള്ള വേഷവും അദ്ദേഹം ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വളരെ സീരിയസ് ആയ ഒരു കഥാപാത്രം ചെയ്തു കൊണ്ട് അദ്ദേഹം നായകനായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഇതിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടിരിക്കുകയാണ്. ഏപ്രിൽ 22 നു ആണ് ഈ ചിത്രം പുറത്തു വരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടപ്പോൾ കമന്റുമായി എത്തിയ ഒരു ആരാധകനു രമേശ് പിഷാരടി നൽകിയ മറുപടി ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കെ ജി എഫ് 2 തീമഴ സൃഷ്ടിക്കുമ്പോൾ, ഇതുപോലെയുള്ള കൊച്ചു സിനിമകൾ തീയേറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലെ ചേട്ടായി എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിനു മറുപടി ആയി രമേശ് പിഷാരടി കുറിച്ചത് “ആർക്കു? റോക്കി ഭായിക്കോ?” എന്നാണ്. ഏതായാലും ചിരി പടർത്തുന്ന ഈ മറുപടിക്കു വലിയ പ്രചാരം ആണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ നിതിൻ ദേവീദാസ് ഒരുക്കിയ നോ വേ ഔട്ട് എന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ ഉണ്ട്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

10 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.