കഴിഞ്ഞ ദിവസമാണ് പ്രമുഖ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഓഗസ്റ്റ് സിനിമാസ് തങ്ങളുടെ പുതിയ ചിത്രത്തിലെ ഒരു നിർണായക വേഷമവതരിപ്പിക്കുന്ന താരത്തെ പ്രഖ്യാപിച്ചത്. ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരു പ്രധാന വേഷം ചെയ്യും എന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം വന്നത്. ഏകദേശം ഇരുപതു മിനിറ്റോളം നീണ്ടു നിൽക്കുന്ന ഒരു അതിഥി വേഷം ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ ചെയ്യുന്നത്. ജോൺ എബ്രഹാം പാലക്കൽ എന്ന ഒരു റിട്ടയേർഡ് ആർമി ഓഫീസർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. പതിനാലു പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത പതിനാലു പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ പുതുമുഖങ്ങൾക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും കൂടിയെത്തുന്നതോടെ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങാൻ പോകുന്ന ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കാൻ പോകുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ കെച്ചയും ടീമും ആണ്. ഈ ചിത്രത്തിന് വേണ്ടി ഒരു ആക്ഷൻ വർക്ക് ഷോപ്പും അവർ നടത്തിയിരുന്നു. ശങ്കർ രാമകൃഷ്ണൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് റിലീസ് ചെയ്തത് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. മമ്മൂട്ടി കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയം ആയി കഴിഞ്ഞു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.