[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ-സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ഒരുങ്ങുന്നു; ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ആക്ഷൻ- കോമഡി ചിത്രം..!

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും മാസ്റ്റർ ഡയറക്ടർ സിദ്ദിഖും ഒന്നിക്കുന്ന പുതിയ ചിത്രം മോഹൻലാൽ ഇന്നലെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. ബിഗ് ബ്രദർ എന്നാണ് ഈ ചിത്രത്തിന്റെ പേര്. മോഹൻലാൽ- സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ബിഗ് ബ്രദർ. വിയറ്റ്നാം കോളനി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് വേണ്ടിയാണു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. അന്ന് സിദ്ദിഖിനൊപ്പം ലാലും ഉണ്ടായിരുന്നു സംവിധായകനായി. അതിനു ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ.സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയെങ്കിലും ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ഇത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയുടെ ഭാസ്കർ ദി റാസ്‌ക്കലും ബോക്സ് ഓഫീസിൽ വിജയം നേടിയെങ്കിലും വിമർശനങ്ങൾ ഏറ്റു വാങ്ങി. അതിനു ശേഷം ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഫുക്രി ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും കൂടി ചെയ്തതോടെ സിദ്ദിക്കിനെതിരായ വിമർശനങ്ങൾ കടുത്തു. അതുകൊണ്ടു തന്നെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന ഒരു വലിയ തിരിച്ചു വരവ് സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.

ആ സാഹചര്യത്തിൽ ആണ് മലയാളത്തിലെ ഏറ്റവും വലിയ നടനും താരവുമായ മോഹൻലാലിനൊപ്പം തന്നെ സിദ്ദിഖ് ഒരിക്കൽ കൂടിയെത്തുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. സിദ്ദിഖ് തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ് ടാകീസിന്റെ ബാനറിൽ സിദ്ദിക്കും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ചേർന്നാണ്. മറ്റൊരു നിർമ്മാതാവും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കും. ആക്ഷനും കോമെടിയും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. ഇപ്പോൾ പൃഥ്വിരാജ് ചിത്രമായ ലൂസിഫർ, കെ വി ആനന്ദ്- സൂര്യ ചിത്രം എന്നിവ ചെയ്യുന്ന മോഹൻലാൽ അടുത്തതായി ചെയ്യാൻ പോകുന്നത് പ്രിയദർശൻ ഒരുക്കുന്ന മരക്കാർ;അറബിക്കടലിന്റെ സിംഹം ആണ്. അതിനു ശേഷം അടുത്ത വർഷം ഫെബ്രുവരിയോടെ സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ആരംഭിക്കും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.