[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കിളി പോയി, കോഹിനൂർ ഫെയിം വിനയ് ഗോവിന്ദിന്റെ പുതിയ ചിത്രത്തിൽ നായകനായി ജയറാം

കിളി പോയി എന്ന ആസിഫ് അലി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് വിനയ് ഗോവിന്ദ്. അതിനു ശേഷം അദ്ദേഹം ആസിഫ് അലി- ഇന്ദ്രജിത് ടീമിനെ വെച്ച് കോഹിനൂർ എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ ചിത്രവുമായി വരാൻ തയ്യാറെടുക്കുകയാണ്‌ വിനയ് ഗോവിന്ദ്. ജനപ്രിയ നടൻ ജയറാം ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ലിയോ തദേവൂസ് ഒരുക്കുന്ന ലോനപ്പന്റെ മാമോദീസ എന്ന ചിത്രം പൂർത്തിയാക്കുന്ന ജയറാം അത് കഴിഞ്ഞാലുടൻ തന്നെ വിനയ് ഗോവിന്ദ് ചിത്രത്തിൽ ജോയിൻ ചെയ്യും. വിനയ് ഗോവിന്ദ്- ജയറാം ചിത്രം അടുത്തയാഴ്ച ഷൂട്ടിംഗ് തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ഇതുവരെ ടൈറ്റിൽ ഇട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയറാം- ലിയോ തേദേവൂസ് ചിത്രം നാളെ പൂർത്തിയാവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംവിധായകൻ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ അന്ന രാജനും കനിഹയും ആണ് നായികാ വേഷങ്ങളിൽ എത്തുന്നത്. ശാന്തി കൃഷ്ണയും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പെൻ ആൻഡ് പേപ്പർ ക്രീയേഷന്സിന്റെ ബാനറിൽ ഷിനോയ് മാത്യു ആണ്. ഈ വർഷം ഏപ്രിൽ റിലീസ് ആയെത്തിയ പഞ്ചവർണ്ണതത്തയുടെ വിജയത്തിലൂടെ ശക്തമായ തിരിച്ചു വരവ് കാഴ്ച വെച്ച ജയറാം ഇപ്പോൾ ഒരുപിടി മികച്ച കുടുംബ ചിത്രങ്ങളിലൂടെ വിജയം തുടരാൻ ഉള്ള ഒരുക്കത്തിൽ ആണ്. ലോനപ്പന്റെ മാമോദീസ ക്രിസ്മസ് റിലീസ് ആയി ആണ് തിയേറ്ററിൽ എത്തുക.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.