മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനം ചെയ്തു, കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമായിരുന്നു മാമാങ്കം. നാൽപതു കോടിയോളം ബഡ്ജറ്റിൽ ആണ് ആ ചിത്രം നിർമ്മിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉണ്ണി മുകുന്ദൻ, അനു സിതാര, സിദ്ദിഖ്, പ്രാചി ടെഹ്‌ലൻ, കനിഹ, ഇനിയ എന്നിവരും അഭിനയിച്ച ഈ ചിത്രം പക്ഷെ പ്രതീക്ഷകൾക്ക് ഒത്തു ഉയരാതെ പോയി. അത്കൊണ്ട് തന്നെ ആ ക്ഷീണം തീർക്കാൻ മാമാങ്കം ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കാനുള്ള ചർച്ചകൾ വേണു കുന്നപ്പിള്ളി ആരംഭിച്ചു കഴിഞ്ഞു എന്നാണ് വാർത്തകൾ പറയുന്നത്. പ്രശസ്ത നിർമ്മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്റോ ജോസഫാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ വിവരം പുറത്തു വിട്ടത്.
തന്റെ ഫേസ്ബുക് പോസ്റ്റിൽ ആന്റോ ജോസെഫ് കുറിച്ച വാക്കുകൾ ഇങ്ങനെ, ” ‘അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.’ ഇതോടൊപ്പം മമ്മൂട്ടി, വേണു കുന്നപ്പിള്ളി എന്നിവർ ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും ആന്റോ ജോസഫ് പങ്കു വെച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.