[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഐതിഹാസിക വിജയത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ; ഷൂട്ടിങ്ങിനിടെ മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട മോഹൻലാൽ.

മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ കിലുക്കം എന്ന ചിത്രം നേടിയത്. 1991 ഓഗസ്റ്റ് 15 നു റിലീസ് ചെയ്ത കിലുക്കം പ്രിയദർശൻ സംവിധാനം ചെയ്ത്, വേണു നാഗവള്ളി തിരക്കഥ ഒരുക്കി, ഗുഡ് നൈറ്റ് മോഹൻ നിർമ്മിച്ച ചിത്രമാണ്. ഇപ്പോൾ മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന, മോഹൻലാൽ, ജഗതി ശ്രീകുമാർ, തിലകൻ, രേവതി, ഇന്നസെന്റ് തുടങ്ങിയവർ തകർത്തഭിനയിച്ച ഈ കോമഡി ഫാമിലി എന്റെർറ്റൈനെർ, കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ ഇരുന്നൂറു ദിവസത്തിന് മുകളിൽ നിറഞ്ഞോടുകയും ചിത്രം എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. ആദ്യമായി മൂന്നു കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി നിലനിന്നിരുന്ന ചിത്രം എന്ന മോഹൻലാൽ – പ്രിയദർശൻ സിനിമ ഉണ്ടാക്കിയ ചരിത്രത്തെ, ആദ്യമായി അഞ്ചു കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന ചരിത്രം സൃഷ്ടിച്ചു കൊണ്ട് മറ്റൊരു മോഹൻലാൽ – പ്രിയദർശൻ ചിത്രമായ കിലുക്കം മറികടക്കുന്ന കാഴ്ചയാണ് അന്ന് മലയാള സിനിമാ ലോകം കണ്ടത്. ആദ്യ അമ്പതു ദിവസം കൊണ്ട് തന്നെ ഒന്നര കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രം ഏറ്റവും വേഗത്തിൽ രണ്ടു കോടി രൂപ കളക്ഷൻ നേടുന്ന ചിത്രവുമായി. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മരണത്തിൽ നിന്ന് രക്ഷപെട്ട അനുഭവവും നായകൻ മോഹൻലാലിന് ഉണ്ടായി.

കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്ന ഗാനരംഗം ചിത്രീകരിക്കുന്ന സമയത്താണ് ആ സംഭവം അരങ്ങേറിയത്. വളരെ അപകടം പിടിച്ച ചിത്രീകരണമായിരുന്നു അതിലെ തീവണ്ടിക്കു മുകളിൽ ഉള്ളത്. ഇന്നത്തെ പോലെ സുരക്ഷാ സജ്ജീകരണങ്ങൾ അന്ന് ലഭ്യമല്ല. അന്നുണ്ടായ സംഭവം ഇങ്ങനെ. തീവണ്ടിയിൽ ഗാനരംഗം ചിത്രീകരിക്കുമ്പോൾ ജഗതി ശ്രീകുമാർ മോഹൻലാലിൻറെ  എതിർവശത്ത് തിരിഞ്ഞ് നിൽക്കുകയായിരുന്നു. രേവതി അവരുടെ തൊട്ടടുത്തും. പെട്ടന്നാണ് എല്ലാവരും താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈൻ കാണുന്നത്. അത് കണ്ടപാടെ ‘ലാലേ കുനിയ്’ എന്നു ജഗതി ശ്രീകുമാർ  ഉറക്കെ വിളിച്ചു പറഞ്ഞു. സാധാരണഗതിയിൽ കുനിയ് എന്ന് വിളിച്ചുപറഞ്ഞാൽ നമ്മൾ അവിടേക്ക് തിരിഞ്ഞ് നോക്കി ‘എന്തിനാ’ എന്ന് ചോദിയ്ക്കാൻ ആണ് സാധ്യത. അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇന്ന് നമുക്ക് മോഹൻലാൽ എന്ന നടനെ നഷ്ടമായി പോയേനേ. ഈ സംഭവം വെളിപ്പെടുത്തിയത് കിലുക്കത്തിൽ അഭിനയിച്ച നടൻ നന്ദു ആണ്. മനോരമ ഒരുക്കിയ കിലുക്കത്തിന്റെ ഇരുപത്തിയഞ്ച് വർഷം പ്രത്യേകപരിപാടിയിൽ പ്രിയദർശനും നന്ദുവുമാണ് ഈ സംഭവങ്ങൾ തുറന്നു സംസാരിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.