[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽകർ സൽമാനൊപ്പം അമിതാബ് ബച്ചനും

സൂപ്പർ ഹിറ്റ് ബോളിവുഡ് സംവിധായകൻ ബാൽകി ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തിൽ ആണ് മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ ഇനി അഭിനയിക്കാൻ പോകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രത്തിന്റെ താരനിര അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ദുൽകർ സൽമാനൊപ്പം ബോളിവുഡിലെ പ്രശസ്ത താരമായ സണ്ണി ഡിയോളും ഈ ചിത്രത്തിൽ നിർണ്ണായകമായ വേഷം ചെയ്യുന്നുണ്ട്. ഒരു ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ പൂജ ഭട്ട്,  ശ്രേയ ധന്വന്തരി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിൽ അമിതാബ് ബച്ചനും ദുൽഖറിനൊപ്പം സ്‌ക്രീനിലെത്തും. ഒരു അതിഥി വേഷത്തിലാണ് അമിതാബ് ബച്ചൻ എത്തുന്നത് എങ്കിലും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഒരു കഥാപാത്രം ആയാവും ബച്ചൻ എത്തുക എന്നാണ് സംവിധായകൻ ബാൽകി വെളിപ്പെടുത്തുന്നത്.

ബാൽകി ഒരുക്കിയ ആദ്യ ചിത്രമായ ചീനി കം മുതൽ ബാൽകിയുടെ തൊട്ടു മുൻപത്തെ ചിത്രമായ പാഡ് മാനിൽ വരെ അമിതാബ് ബച്ചൻ അഭിനയിച്ചിട്ടുണ്ട്. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഈ ബാൽകി ചിത്രം. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുറുപ്പ്, റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട് എന്നിവയാണ് ദുൽകർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങൾ. ഇത് കൂടാതെ ദുൽകർ അഭിനയിച്ച ഹേ സിനാമിക എന്ന തമിഴ് ചിത്രവും യുദ്ധം തോ റസീന പ്രേമ കഥ എന്ന തെലുങ്കു ചിത്രവും ഒരുങ്ങുകയാണ്. ഒരേ സമയം നാലു ഭാഷകളിൽ ആണ് ഇപ്പോൾ ദുൽകർ സൽമാൻ ചിത്രങ്ങൾ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.