പുതുമുഖ കലാകാരന്മാരുടെ ബാഹുല്യവുമായി ഒരു മലയാള ചിത്രം കൂടി ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഓറഞ്ച് വാലി എന്ന ചിത്രമാണ് ഒട്ടേറെ പുതുമുഖ നടന്മാരുടെ സാന്നിധ്യത്തോടെ ഇന്ന് തീയേറ്ററുകളിൽ എത്തുന്ന മലയാള ചിത്രം. ആർ കെ ഡ്രീം വെസ്റ്റ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീം വെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൻ തങ്കച്ചൻ, ജോർജ് വർക്കി, ആർ കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്ന് ആണ്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും സംവിധായകൻ ആർ കെ ഡ്രീം വെസ്റ്റ് തന്നെയാണ്. പുതുമുഖതാരങ്ങളായ ബിബിൻ മത്തായി, ദിപുൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വന്ദിത മനോഹരൻ, ബൈജു ബാല, പി എൻ അല ലക്ഷ്മൺ , മോഹൻ ഒല്ലൂർ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഓറഞ്ച് വാലിയുടെ മികച്ച ട്രെയ്‌ലറും അതുപോലെ കാരക്റ്റെർ പോസ്റ്ററുകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. റിത്വിക് എസ് ചന്ദ് സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് നിതിൻ രാജൻ ആണ്. ഈ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്ന ബിബിൻ മത്തായി പ്രശസ്തനായത് എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന തരംഗമായി മാറിയ ഹൃസ്വ ചിത്രത്തിലൂടെ ആണ്. ആനന്ദ് നായർ എന്ന പോലീസ് ഓഫീസർ ആയാണ് ബിപിൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. റൊമാന്സിനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ നക്സൽ ചരിത്രം കൂടി പറഞ്ഞു കൊണ്ടാണ് ഈ ചിത്രം വികസിക്കുന്നതെന്ന സൂചന ഇതിന്റെ ട്രെയ്‌ലറും നമ്മുക്ക് നൽകുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.