ഏവരും കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്നലെ ഉച്ചക്ക് നടക്കുകയും പ്രേക്ഷകർ ആഗ്രഹിച്ച പോലെ തന്നെ മികച്ച നടനായി ഇന്ദ്രൻസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ദ്രൻസ് എന്ന നടന് ഈ അവാർഡ് ലഭിക്കണം എന്ന് ജനങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ലഭിക്കുന്ന അഭിനന്ദന പ്രവാഹവും പിന്തുണയും. ഇന്ദ്രൻസ് മികച്ച നടൻ ആയതു കൊണ്ട് തന്നെ അർഹിച്ച അംഗീകാരമാണ് അതെന്ന പൂർണ്ണ ബോധ്യത്തോടെ ജനങ്ങൾ ആ തീരുമാനത്തെ ഹൃദയം കൊണ്ട് സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് . മികച്ച നടിയായി പാർവതി തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച സംവിധായകൻ ആയതു ലിജോ ജോസ് പെല്ലിശ്ശേരി ആണ്. ആളൊരുക്കം, ടേക്ക് ഓഫ്, ഈ മാ യൗ എന്നീ ചിത്രങ്ങൾക്കാണ് യഥാക്രമം ഇന്ദ്രൻസ് , പാർവതി, ലിജോ എന്നിവർ അവാർഡ് നേടിയത്.
ജനങ്ങൾക്കൊപ്പം മലയാള സിനിമാ ലോകവും അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു രംഗത്ത് വന്നു. യുവ താരങ്ങളായ ദുൽഖർ സൽമാൻ, ടോവിനോ തോമസ്, നിവിൻ പോളി, സണ്ണി വെയ്ൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇന്ദ്രൻസിനെയും മറ്റു അവാർഡ് ജേതാക്കളെയും അഭിനന്ദിച്ചു രംഗത്ത് വന്നു. ഇപ്പോഴും ജേതാക്കൾക്ക് ആശംസ സന്ദേശങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. ടി വി ചന്ദ്രൻ ചെയർമാൻ ആയ ജൂറി ആണ് അവാർഡ് നിർണ്ണയം നടത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ചു വിവാദ രഹിതമായ ഒരു അവാർഡ് പ്രഖ്യാപനം ആയിരുന്നു ഇത്തവണ നടന്നത്. അലെൻസിയർ, പോളി വത്സൻ, സജീവ് പാഴൂർ, മഹേഷ് നാരായണൻ, ഗോപി സുന്ദർ, എം കെ അർജുനൻ മാസ്റ്റർ, ഷഹബാസ് അമൻ, സിതാര കൃഷ്ണ കുമാർ , വിനിത കോശി, വിജയ് മേനോൻ എന്നിവരും വിവിധ വിഭാഗങ്ങളിൽ അവാർഡ് നേടി.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.