[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായികയാവേണ്ടിയിരുന്നത് മാളവിക ജയറാം; മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വെളിപ്പെടുത്തി താരം..!

2020 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആ ചിത്രത്തിൽ നായകനായി എത്തിയത് സുരേഷ് ഗോപി ആണ്. സുരേഷ് ഗോപി- ശോഭന ടീം പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രത്തിൽ ദുൽഖർ സൽമാൻ- കല്യാണി പ്രിയദർശൻ ടീമും നിർണ്ണായക വേഷങ്ങൾ ചെയ്തു. ആ ചിത്രം നിർമ്മിച്ചതും ദുൽഖർ സൽമാൻ ആണ്. ഇപ്പോഴിതാ, അതിൽ കല്യാണി ചെയ്ത വേഷം ചെയ്യാൻ അനൂപ് ആദ്യം സമീപിച്ചത് തന്റെ മകൾ മാളവികയെ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ബിഹൈൻഡ്വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തില്‍ ആണ് ജയറാം ഈ കാര്യം പറഞ്ഞത്.

അനൂപ് പറഞ്ഞ കഥ കേട്ട മാളവിക അന്ന് പറഞ്ഞത് കഥ നന്നായിട്ടുണ്ടെന്നും എന്നാല്‍ ഒരു സിനിമ ചെയ്യാന്‍ താന്‍ മാനസികമായി തയ്യാറല്ല എന്നുമാണെന്നും ജയറാം പറഞ്ഞു. അതിനു ശേഷം മാളവികയെ ചെറുപ്പം മുതൽ തന്നെ അറിയാവുന്ന ജയം രവി ഒരു സിനിമയിലേക്ക് മാളവികയെ വിളിച്ചിരുന്നു എന്നും, പക്ഷെ അതും ചെയ്തില്ല എന്നും ജയറാം കൂട്ടിച്ചേർത്തു. ഇപ്പോള്‍ തെലുങ്കിലും തമിഴിലുമൊക്കെയായി കുറേ കഥ മാളവിക കേട്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തിയ ജയറാം, ഈ വര്‍ഷം തന്നെ ഏതെങ്കിലും ഒരു പടം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കൂട്ടിച്ചേർക്കുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രമാണ് ഇനി ജയറാം അഭിനയിച്ചു പുറത്തു വരാനുള്ളത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

24 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.