[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കരിക്ക് ടീമിനൊപ്പം ഒരു സുരാജ് വെഞ്ഞാറമ്മൂട് ചിത്രം; വെളിപ്പെടുത്തി താരം..!

യൂട്യൂബിലെ വെബ് സീരീസുകളിലൂടെ ഇന്ത്യ മുഴുവൻ പോപ്പുലർ ആയ ടീം ആണ് കരിക്കു ടീം. വമ്പൻ ജനപ്രീതിയാണ് ഇവരുടെ ഓരോ വീഡിയോക്കും ലഭിക്കുന്നത്. നർമ്മത്തിൽ ചാലിച്ചു കഥ പറയുന്ന ഇവരുടെ ഓരോ വീഡിയോയും വരാൻ കാത്തിരിക്കുന്ന ഒരു വലിയ ആരാധക സമൂഹം തന്നെ ഇവർക്കുണ്ട്. ഇപ്പോഴിതാ കരിക്കു ടീം സിനിമയിലേക്കും എത്തുകയാണ്. കരിക്കു ടീമിനൊപ്പം താൻ ചെയ്യുന്ന ഒരു ചിത്രം വരുന്നുണ്ട് എന്ന് സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയത്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സുരാജ് ഈ കാര്യം വെളിപ്പെടുത്തിയത്. തമാശ കഥാപാത്രങ്ങള്‍ വിട്ട് ഇപ്പോള്‍ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത് ഇനി തമാശ ചെയ്യില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് സുരാജ് ഈ വിവരം പുറത്തു പറഞ്ഞത്.

എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത് എന്നും സുരാജ് കോമഡി നിര്‍ത്തിയോ എന്നാണ് പലരും ചോദിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ശരിക്കും പറഞ്ഞാല്‍ സീരിയസ് ചെയ്ത് തനിക്കും ഏകദേശം ഒക്കെ മടുത്തു എന്നും ലഭിക്കുന്ന തിരക്കഥ അനുസരിച്ചാണ് അഭിനയിക്കുന്നത് എന്നും സുരാജ് പറയുന്നു. മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ ഹാസ്യ താരങ്ങളിൽ ഒരാളായിരുന്ന സുരാജ് പിന്നീട് സീരിയസ് വേഷങ്ങളിലൂടെ ദേശീയ- സംസ്ഥാന പുരസ്‍കാരങ്ങൾ കരസ്ഥമാക്കി. നായകനായും നെഗറ്റീവ് റോളിൽ വന്നും വരെ ഞെട്ടിക്കുന്ന പ്രകടനമാണ് സുരാജ് നൽകിയത്. എന്നാൽ അതിനിടയിൽ സുരാജിന്റെ കോമഡി കഥാപാത്രങ്ങൾ ആണ് പ്രേക്ഷകർ മിസ് ചെയ്യാൻ തുടങ്ങിയത്. ഇനിയിപ്പൊ കോമഡി വരുന്നുണ്ട് എന്നും കരിക്ക് ടീമിന്റെ പടം താനാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വിനീത് ശ്രീനിവാസനൊപ്പം ഒരു പടം താൻ അടുത്തിടെ ചെയ്തതും ഹ്യൂമറാണ് എന്നും ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ല എന്നും സുരാജ് കൂട്ടിച്ചേർത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.