2020 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആ ചിത്രത്തിൽ നായകനായി എത്തിയത് സുരേഷ് ഗോപി ആണ്. സുരേഷ് ഗോപി- ശോഭന ടീം പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രത്തിൽ ദുൽഖർ സൽമാൻ- കല്യാണി പ്രിയദർശൻ ടീമും നിർണ്ണായക വേഷങ്ങൾ ചെയ്തു. ആ ചിത്രം നിർമ്മിച്ചതും ദുൽഖർ സൽമാൻ ആണ്. ഇപ്പോഴിതാ, അതിൽ കല്യാണി ചെയ്ത വേഷം ചെയ്യാൻ അനൂപ് ആദ്യം സമീപിച്ചത് തന്റെ മകൾ മാളവികയെ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ബിഹൈൻഡ്വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തില്‍ ആണ് ജയറാം ഈ കാര്യം പറഞ്ഞത്.
അനൂപ് പറഞ്ഞ കഥ കേട്ട മാളവിക അന്ന് പറഞ്ഞത് കഥ നന്നായിട്ടുണ്ടെന്നും എന്നാല്‍ ഒരു സിനിമ ചെയ്യാന്‍ താന്‍ മാനസികമായി തയ്യാറല്ല എന്നുമാണെന്നും ജയറാം പറഞ്ഞു. അതിനു ശേഷം മാളവികയെ ചെറുപ്പം മുതൽ തന്നെ അറിയാവുന്ന ജയം രവി ഒരു സിനിമയിലേക്ക് മാളവികയെ വിളിച്ചിരുന്നു എന്നും, പക്ഷെ അതും ചെയ്തില്ല എന്നും ജയറാം കൂട്ടിച്ചേർത്തു. ഇപ്പോള്‍ തെലുങ്കിലും തമിഴിലുമൊക്കെയായി കുറേ കഥ മാളവിക കേട്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തിയ ജയറാം, ഈ വര്‍ഷം തന്നെ ഏതെങ്കിലും ഒരു പടം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കൂട്ടിച്ചേർക്കുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രമാണ് ഇനി ജയറാം അഭിനയിച്ചു പുറത്തു വരാനുള്ളത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.