പ്രശസ്ത തമിഴ് നടൻ വിജയ് സേതുപതി തന്റെ പുതിയ തമിഴ് ചിത്രമായ മാമനിതന്റെ ഷൂട്ടിങ്ങും ആയി ബന്ധപ്പെട്ടു ഇപ്പോൾ ആലപ്പുഴ ജില്ലയിൽ ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇപ്പോൾ മക്കൾ സെൽവൻ വിജയ് സേതുപതിയെ ഒരു നോക്കു കാണാനും ചിത്രങ്ങൾ എടുക്കാനും ജനസമുദ്രമാണ് എത്തിച്ചേരുന്നത്. തന്നെ കാണാൻ വരുന്ന ആരാധകരെ ചേർത്തു പിടിക്കുന്ന വിജയ് സേതുപതി ആരാധകർക്ക് ഇപ്പോഴും അത്ഭുതം ആണ്. ഇപ്പോഴിതാ തന്റെ നന്മ നിറഞ്ഞ പ്രവർത്തി കൊണ്ട് ഒരിക്കൽ കൂടി കയ്യടി നേടുകയാണ് വിജയ് സേതുപതി.
കഴിഞ്ഞ ദിവസം ആ ലൊക്കേഷനിൽ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാൻ എത്തിയിരുന്നു. തന്നെ കാണാൻ വന്ന ആരാധകർക്കിടയിൽ നിന്നും ആ അമ്മയെ പ്രത്യേകം ശ്രദ്ധിച്ച വിജയ് സേതുപതി അവരുടെ അരികിലേയ്ക്ക് നേരിട്ടു ചെന്നു. തന്റെ അടുത്തേക്ക് വന്ന വിജയ് സേതുപതിയോട് ആ അമ്മക്ക് പറയാൻ ഉണ്ടായിരുന്നത് ഒരു സങ്കടം ആയിരുന്നു. തന്റെ ചെവി അവരുടെ അരികിലേയ്ക്ക് ചേർത്തു വെച്ചു ആ സങ്കടം അദ്ദേഹം കേട്ടു. മരുന്ന് വാങ്ങാൻ പൈസ ഇല്ല മോനേ എന്നായിരുന്നു ആ അമ്മ വിജയ് സേതുപതിയോട് പറഞ്ഞത്. അതുകേട്ടയുടൻ തന്നെ അദ്ദേഹം തന്റെ സഹായികളോട് കയ്യിലുള്ള പണം തരാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സിൽ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ ഒരു നല്ല തുക വൃദ്ധയ്ക്ക് നൽകുകയും ചെയ്തു. മനസ്സു നിറഞ്ഞു ആ അമ്മ പോകുമ്പോൾ ആരാധകർ മക്കൾ സെൽവന് കയ്യടി നൽകുകയായിരുന്നു. വൈറൽ ആവുന്ന ആ വീഡിയോ ഇവിടെ നിങ്ങൾക്ക് കാണാം.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.