[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പേട്ടയിൽ നിന്ന് ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലേക്കു; ആന്റണി ദാസന്റെ ഗാനം വീണ്ടും മലയാളത്തിൽ..!

പ്രശസ്ത ഹാസ്യ നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് ആൻ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ടീസർ എന്നിവ ഇപ്പോഴേ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. രാഹുൽ മാധവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പക്കാ കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇപ്പോഴിതാ ഇതിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് പേട്ട എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ ആഹാ കല്യാണം എന്ന ഗാനം ആലപിച്ച ആന്റണി ദാസൻ ആണ്.

പേട്ട എന്ന രജനികാന്ത്- കാർത്തിക് സുബ്ബരാജ് ചിത്രത്തിന് വേണ്ടി അനിരുദ്ധ് ഒരുക്കിയ ഹിറ്റ് പാട്ടുകളിൽ ഒന്നാണ് ആഹാ കല്യാണം. ഈ ഹിറ്റ് ഗാനം ഇപ്പോഴും പ്രേക്ഷകർ മൂളുന്നതിനിടയിൽ ആണ് ആന്റണി ദാസൻ ഒരിക്കൽ കൂടി മലയാളത്തിൽ എത്തുന്നത്. ഗപ്പി, ജാലിയൻ വാലാബാഗ്, തീവണ്ടി എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകൻ ആണ് ആന്റണി ദാസൻ. ധർമജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, ബിജുക്കുട്ടൻ, ടിനി ടോം, ഹരിശ്രീ അശോകൻ തുടങ്ങി വലിയ താരനിര തന്നെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഭാഗമാണ്. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ്  തുടങ്ങിയവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ആൽബി ആന്റണി ആണ്. എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത്  നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത മാസം പകുതിയോട് തിയറ്ററിൽ എത്തും എന്നാണ് സൂചന.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.