[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മധുര രാജയിൽ അഭിനയിക്കാൻ ആരും വിളിച്ചില്ല; അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് പൃഥ്വിരാജ്..!

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മധുര രാജ. തന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ ഉപയോഗിച്ച് ഒരുക്കിയ ഒരു കഥയാണ് മധുര രാജയിലൂടെ വൈശാഖ് പറയുന്നത്. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം തിരക്കഥ രചിച്ചു ടോമിച്ചൻ മുളകുപാടം നിർമ്മിച്ച പോക്കിരി രാജയിൽ അന്ന്  യുവ സൂപ്പർ താരം  പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ മധുര രാജയിൽ പൃഥ്‌വി അഭിനയിക്കുന്നില്ല. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പൃഥ്വിരാജ്  പറഞ്ഞ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 

പോക്കിരി രാജ താൻ വളരെ എന്ജോയ് ചെയ്തു അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു എന്നും മധുര രാജയിലും അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ തന്നെ ആരും ക്ഷണിച്ചില്ല എന്നും അതുകൊണ്ടാണ് ഈ രണ്ടാം ഭാഗത്തിൽ താൻ ഇല്ലാത്തതു എന്നും പൃഥ്‌വി പറയുന്നു. നെൽസൺ ഐപ്പ് എന്ന പുതിയ ഒരു നിർമ്മാതാവ് ആണ് മധുര രാജ നിർമ്മിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച മധുര രാജയിൽ തമിഴ് യുവ താരം ജയ് , തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ വരുന്ന ഏപ്രിൽ മാസത്തിൽ  വിഷു ചിത്രം ആയാണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്. ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണി  ഈ ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്യുന്നുണ്ട്. 

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.