സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ഫൺ ഫാമിലി എന്റെർറ്റൈനെർ രചിച്ചതും അദ്ദേഹം തന്നെയാണ്. ഈ കഴിഞ്ഞ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ഗോൾഡ്, അതിന്റെ ജോലികൾ പൂർത്തിയാകാത്തത് കൊണ്ട് റിലീസ് നീട്ടുകയാണുണ്ടായത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ അൽഫോൻസ് പങ്കു വെക്കുമ്പോഴൊക്കെ ഇതിന്റെ റിലീസ് എന്നാണെന്നു ചോദിച്ചു കൊണ്ട് ആരാധകർ മുന്നോട്ടു വരികയാണ്. അങ്ങനെ അൽഫോൻസ് തന്റെ ഫേസ്ബുക് കവർ പേജ് ഗോൾഡിന്റെ പോസ്റ്ററാക്കി മാറ്റിയപ്പോൾ, അതിനു താഴെ കമന്റുമായി പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുമെത്തി.
“അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ”, എന്നാണ് മേജര്‍ രവി ഇട്ടിരിക്കുന്ന കമന്റ്. ചിത്രത്തിന്‍റെ റിലീസ് എന്നാണെന്ന് ചോദിച്ച ആരാധകനോട്, രണ്ടു ദിവസം മുൻപ് അദ്ദേഹം ഈ പോസ്റ്റിനു താഴെത്തന്നെയാണ് മറുപടിയും കൊടുത്തത്. “കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്, കുറച്ച് അറ്റകുറ്റ പണികള്‍ ബാലന്‍സ് ഉണ്ട്”, എന്നാണ് അന്ന് അൽഫോൻസ് പറഞ്ഞത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധാനവും തിരക്കഥയും കൂടാതെ, ഗോൾഡിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവഹിക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.