[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്ത്യയിൽ തന്നെ സൂക്ഷ്മാഭിനയം കാഴ്ചവെക്കുന്ന നടമാരിലൊരാളാണ് ദുൽഖർ; തുറന്ന് പറഞ്ഞ് പ്രമുഖ ബോളിവുഡ് സംവിധായകൻ

മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ്. കാർവാ, സോയ ഫാക്ടർ എന്നീ ബോളിവുഡ് ചിത്രങ്ങളിലാണ് ദുൽഖർ സൽമാൻ ഇതിന് മുൻപ് അഭിനയിച്ചത്. ആർ ബാൽകി സംവിധാനം ചെയ്ത ചുപ്: ദി റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് ആണ് ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന പുതിയ ബോളിവുഡ് ചിത്രം. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ ബോളിവുഡിലെ തന്റെ ആദ്യ വിജയം കൂടിയാണ് ദുൽഖർ സൽമാൻ തേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ദുൽഖർ സൽമാനെ തിരഞ്ഞെടുത്തതിനുള്ള കാരണം വ്യക്തമാകുകയാണ് ഇതിന്റെ സംവിധായകനായ ആർ ബാൽകി. ഇന്ത്യൻ സിനിമയിലെ തന്നെ യുവ തലമുറയിൽ, സൂക്ഷ്മാഭിനയം കാഴ്ച വെക്കുന്ന നടന്മാരിലൊരാളാണ് ദുൽഖർ സൽമാനെന്നും, ഈ ചിത്രത്തിലെ കഥാപാത്രത്തിന് ആ പ്രകടനമാണ് വേണ്ടതെന്നു മനസ്സിലാക്കിയത് കൊണ്ടാണ് ദുൽഖർ സൽമാനെ വിളിച്ചതെന്നും ബാൽകി പറയുന്നു.

താൻ ഏറെ നാളായി ദുൽഖർ എന്ന നടനെ നിരീക്ഷിച്ചു വരികയാണെന്നും ആർ ബാൽകി വെളിപ്പെടുത്തി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ ഗംഭീര ചിത്രങ്ങൾക്ക് ശേഷം ആർ ബാൽകി ഒരുക്കിയ ചിത്രമാണ് ചുപ്. സിനിമ നിരൂപകരെ തിരഞ്ഞു പിടിച്ചു വകവരുത്തുന്ന ഒരു സീരിയൽ കില്ലറും അയാളെ അന്വേഷിച്ചു പോകുന്ന ഒരു പോലീസ് ഓഫീസറുടെയും കഥയാണ് ഈ ചിത്രം പറയുന്നതെന്ന് സൂപ്പർ ഹിറ്റായ ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നു. ബോളിവുഡ് താരം സണ്ണി ഡിയോൾ ആണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോപ്പ് പ്രൊഡക്ഷന്സും പെൻ സ്റ്റുഡിയോസും ചേർന്നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.